ഹൂസ്റ്റണില്‍ കാമുകിയേയും 17കാരനെയും വെടിവെച്ചുകൊന്ന് യുവാവ് ജീവനൊടുക്കി

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ യുവതിയേയും 17 കാരനെയും വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. 23 കാരിയായ കാമുകിയെയും ബന്ധുവായ 17 വയസ്സുള്ള ഒരു കൗമാരക്കാരനേയുമാണ് 26 കാരനായ യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് അക്രമി സ്വയം വെടിയുതിര്‍ത്തു ആത്മഹത്യ ചെയ്തു.

യുവതിയെ ഒന്നിലധികം തവണ വെടിയേറ്റ് മരിച്ച നിലയില്‍ I-45 നും ഗള്‍ഫ് ഫ്വൈയ്ക്കും സമീപം ചോറ്റ് സര്‍ക്കിള്‍ ഡ്രൈവിലെ ഒരു വീടിന്റെ അടുക്കളയില്‍ കണ്ടെത്തുകയായിരുന്നു. 17 വയസ്സുള്ള ഒരു കൗമാരക്കാരനും വ്യാഴാഴ്ച രാത്രി വെടിയേറ്റ് മരിച്ചതായി കണ്ടെത്തി.

26 കാരനായ ഷൂട്ടര്‍ യുവതിയുമായി ഡേറ്റിംഗ് നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം കൊലപാതക-ആത്മഹത്യയാണെന്ന് അന്വേഷകര്‍ കരുതുന്നു. ഒന്നിലധികം തവണ വെടിയേറ്റ കൗമാരക്കാരനെ യുടിഎംബി ഹെല്‍ത്ത് സെന്റര്‍ ക്ലിയര്‍ ലേക്ക് കാമ്പസ് ആശുപത്രിയിലേക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

26കാരന്‍ കാമുകിയെയും ബന്ധുവായ പുരുഷനെയും വെടിവെച്ച് കൊലപ്പെടുത്തിയത് ഗാര്‍ഹിക സംഭവമാണെന്ന് ഹൂസ്റ്റണ്‍ പോലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ടയാളുടെയോ തോക്കുധാരിയുടെയോ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

(വാര്‍ത്ത: പി.പി ചെറിയാന്‍)

More Stories from this section

family-dental
witywide