
വാളയാര്‍: മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് വരുത്തിയത് ലക്ഷങ്ങളുടെ നഷ്ടം. വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ ദേഷ്യം തീര്‍ക്കാന്‍ സ്റ്റേഷനില്‍നിന്ന് തിരികെ പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് തീയിട്ടു. ഇതോടെ ചുള്ളിമട സ്വദേശി പോള്‍രാജിനെ (35) വാളയാര്‍ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു.
സ്റ്റേഷന് മുന്നില്‍ ദേശീയപാതയില്‍ മേല്‍പ്പാലത്തിനു താഴെ നിര്‍ത്തിയിട്ടിരുന്ന രണ്ട് പിക്കപ് വാനുകള്‍ പൂര്‍ണമായും കത്തിനശിച്ചു. സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന്റെ വൈരാഗ്യത്തില്‍ ഇയാള്‍ വാഹനങ്ങള്‍ക്ക് തീയിടുകയായിരുന്നെന്ന് വാളയാര്‍ എസ്.എച്ച്.ഒ. എന്‍.എസ്. രാജീവ് പറഞ്ഞു.