‘ആപ് കാ രാം രാജ്യം’; തിരഞ്ഞെടുപ്പിന് മുന്നോടിയായി വെബ്സൈറ്റുമായി ആം ആദ്മി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാര്‍ട്ടി (എഎപി) രാമനവമി ദിനമായ ബുധനാഴ്ച ‘ആപ് കാ രാം രാജ്യം’ എന്ന പേരില്‍ ഒരു വെബ്സൈറ്റ് ആരംഭിച്ചു. ദേശീയ തലസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ മുതിര്‍ന്ന എഎപി നേതാക്കളായ സഞ്ജയ് സിംഗ്, അതിഷി, സൗരഭ് ഭരദ്വാജ്, ജാസ്മിന്‍ ഷാ എന്നിവര്‍ ചേര്‍ന്നാണ് വെബ്സൈറ്റ് ലോഞ്ച് ചെയ്തത്.

‘രാമരാജ്യത്തിന്റെ തത്വങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പാര്‍ട്ടി ഏറ്റെടുത്തിട്ടുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുക’ എന്നതാണ്, വെബ്സൈറ്റ് ആരംഭിക്കുന്ന പാര്‍ട്ടിയുടെ ലക്ഷ്യം. ആം ആദ്മി സര്‍ക്കാരുകളുള്ള ഡല്‍ഹിയിലും പഞ്ചാബിലും വെബ്‌സൈറ്റ് പൂര്‍ണ്ണ വിജയമാക്കാനാണ് നേതാക്കളുടെ ശ്രമം. ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടിയുടെ ഭരണം കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ലോകരാജ്യങ്ങളില്‍ നിന്ന് ശ്രദ്ധ നേടിയിട്ടുണ്ടെന്നും എംപി സഞ്ജയ് സിംഗ് എടുത്തുപറഞ്ഞു.

”ഈ 10 വര്‍ഷത്തിനിടെ ഞങ്ങള്‍ ഡല്‍ഹിയില്‍ മൂന്ന് തവണ സര്‍ക്കാര്‍ രൂപീകരിക്കുക മാത്രമല്ല, പഞ്ചാബില്‍ വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരും പഞ്ചാബിലെ ഭഗവന്ത് മാന്‍ സര്‍ക്കാരും അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്, അതിന്റെ ഉദാഹരണങ്ങളാണ് ഇന്ന് ലോക രാജ്യങ്ങള്‍ നല്‍കുന്നത്. ഇത്രയധികം ജോലി ചെയ്തിട്ടും ലാഭകരമായ ബജറ്റുള്ള ഏക സംസ്ഥാനം ഡല്‍ഹിയാണ്. രാമരാജ്യത്തെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് ഭൂമിയില്‍ നിറവേറ്റാന്‍ ഞങ്ങള്‍ ദൃഢനിശ്ചയത്തിലാണ്, -അദ്ദേഹം പറഞ്ഞു.

രാമരാജ്യത്തിനായി ശ്രീരാമന്‍ പോരാടിയത് പോലെയാണ് ഡല്‍ഹിയിലേയും പഞ്ചാബിലേയും ജനങ്ങള്‍ക്ക് വേണ്ടി കെജ്‌രിവാള്‍ പോരാടിയതെന്ന് മന്ത്രി അതിഷി മാദ്ധ്യമങ്ങളോട് പറഞ്ഞു.

More Stories from this section

family-dental
witywide