‘സ്വാതിക്ക് പിന്നിൽ ബിജെപി ഗൂഢാലോചന’, കെജ്രിവാളിന്‍റെ വസതിയിലെ ചിത്രം പങ്കുവച്ച് എഎപി; പിന്നാലെ തെളിവെടുപ്പ്

ദില്ലി: സ്വാതി മലിവാൾ എം പി ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് ആം ആദ് മി പാർട്ടി രംഗത്ത്. അരവിന്ദ് കെജ്രിവാളിന്‍റെ പി എസ് സ്വാതിയെ മർദിച്ചെന്ന ആരോപണം ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് എ എ പി നേതൃത്വം തള്ളിക്കളഞ്ഞു. കെജ്രിവാളിന്‍റെ വസതിയിൽ നിന്നുള്ള ദൃശ്യങ്ങളിൽ സ്വാതി ഇരിക്കുന്നതും തർക്കിക്കുന്നതുമാണ് കാണാനുള്ളത്. മർദ്ദനം നടന്നതിന്‍റെ ദൃശ്യങ്ങൾ എ എ പി പങ്കുവച്ച വീഡിയോയിൽ ഇല്ല.

സ്വാതിയെ മുഖ്യമന്ത്രിയുടെ വീട്ടിലേക്കയച്ചത് ബി ജെ പിയാണെന്ന് എ എ പി മന്ത്രി അതിഷി മർലെന ആരോപിച്ചു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്വാതി പറഞ്ഞത് കള്ളമാണെന്ന് വ്യക്തമാണെന്നും ഇതിലൂടെ പുറത്താകുന്നത് ബി ജെ പിയുടെ ഗൂഢാലോചനയാണെന്നും അതിഷി അഭിപ്രായപ്പെട്ടു. കെജ്രിവാളിന്റെ വീടിനുള്ളിൽനിന്നുള്ള ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെ രൂക്ഷമായി പ്രതികരിച്ച് സ്വാതി മലിവാൾ എംപിയും രംഗത്തെത്തി. ‘രാഷ്ട്രീയ വാടകക്കൊലയാളി ’ സ്വയരക്ഷയ്ക്കുള്ള ശ്രമം തുടങ്ങിയെന്നാണ് ആരുടെയും പേര് പരാമർശിക്കാതെയുള്ള കുറിപ്പിലൂടെ എക്സ് പ്ലാറ്റ്ഫോമിൽ സ്വാതി പറഞ്ഞത്.അതിനിടെ സ്വാതിയുടെ പരാതിയിൽ ദില്ലി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അരവിന്ദ് കെജരിവാളിന്‍റെ വസതിയിൽ തെളിവെടുപ്പ് നടത്തി. സ്വാതിയെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

aap against swati maliwal

More Stories from this section

family-dental
witywide