അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതില്‍ നിന്ന് രക്ഷിക്കാന്‍ അതിഷിയുടെ മാതാപിതാക്കള്‍ ശ്രമിച്ചുവെന്ന് സ്വാതി മലിവാള്‍ എം.പി: അല്‍പ്പമെങ്കിലും നാണമുണ്ടെങ്കില്‍ രാജിവെക്കെന്ന് എഎപി

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന എഎപി നേതാവ് അതിഷിയെക്കുറിച്ചുള്ള മോശം പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യസഭാ എംപി സ്വാതി മലിവാള്‍ രാജിവെക്കണമെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) ആവശ്യപ്പെട്ടു.

അതിഷിയെ മുഖ്യമന്ത്രി പദവിയിലേക്ക് എഎപി തിരഞ്ഞെടുത്തത് സ്വാതി മലിവാളില്‍ നിന്ന് കടുത്ത പരാമര്‍ശങ്ങള്‍ക്കും അതൃപ്തിക്കും കാരണമായി. ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം ഇത് ദുഃഖകരമായ ദിവസമാണെന്ന് വിശേഷിപ്പിച്ച അതിഷി, തീവ്രവാദിയായ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതില്‍ നിന്ന് രക്ഷിക്കാന്‍ അതിഷിയുടെ മാതാപിതാക്കള്‍ ശ്രമിച്ചുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തുകയായിരുന്നു.

ആം ആദ്മി പാര്‍ട്ടി രാജ്യസഭയിലേക്ക് അയച്ചിട്ടും ബി.ജെ.പിയുടെ സ്‌ക്രിപ്റ്റിലാണ് സ്വാതി പ്രവര്‍ത്തിക്കുന്നതെന്ന് എഎപിയുടെ മുതിര്‍ന്ന നേതാവ് ദിലീപ് പാണ്ഡെ കുറ്റപ്പെടുത്തി. അവര്‍ക്ക് അല്‍പ്പമെങ്കിലും നാണമുണ്ടെങ്കില്‍ രാജ്യസഭാ എംപി സ്ഥാനം രാജിവച്ച് ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്കുള്ള വഴി തിരഞ്ഞെടുക്കണമെന്നും പാണ്ഡെ പറഞ്ഞു.

ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാനൊരുങ്ങുന്ന അരവിന്ദ് കെജ്രിവാളിന്റെ പിന്‍ഗാമിയായി അതിഷിയെ എഎപി ഇന്ന് രാവിലെയാണ് പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്റെ പാര്‍ട്ടിയെ വീണ്ടും തിരഞ്ഞെടുക്കുന്നത് വരെ താന്‍ ഉന്നത സ്ഥാനം വഹിക്കില്ലെന്ന് കെജ്രിവാള്‍ പ്രതിജ്ഞയെടുത്തതിനെ തുടര്‍ന്നാണ് അധികാര കൈമാറ്റം.

More Stories from this section

family-dental
witywide