ആരാധ്യ ബച്ചന്‍ ഹെയര്‍സ്റ്റൈല്‍ മാറ്റി; അതി സുന്ദരിയെന്ന് ആരാധകര്‍

താരനദമ്പതികളായ ഐശ്വര്യ റായ്‌യുടേയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചനും വലിയൊരു ആരാധക വൃന്ദമുണ്ട്. എന്നാല്‍, താരകുടുംബത്തില്‍ ജനിച്ച താര പുത്രിയുടെ ഹൈയര്‍സ്റ്റൈലിനെക്കുറിച്ച് ആരാധകര്‍ക്ക് പലപ്പോഴും പരിഭവവും ഉണ്ടാകാറുണ്ട്.

നെറ്റി മറയ്ക്കുന്ന രീതിയിലുള്ള ഹെയര്‍സ്റ്റൈലിന്റെ പേരില്‍ വര്‍ഷങ്ങളായി ആരാധ്യ ബച്ചന്‍ ഒരു ട്രോള്‍ ടാര്‍ഗെറ്റാണെന്ന് തന്നെ പറയാം. ഐശ്വര്യക്കൊപ്പമാണ് കൂടുതലും മകളെ കണ്ടിട്ടുള്ളത്. വര്‍ഷങ്ങളായി ഒരേ ഹൈയര്‍സ്റ്റൈല്‍ പിന്തുടരുന്നതുകൊണ്ടുതന്നെ മകളുടെ മുടിയുടെ പേരില്‍ അമ്മ ഐശ്വര്യയും ട്രോളന്മാരുടെ പിടിയിലായിരുന്നു. ഒടുവില്‍ ആരാധ്യയുടെ സ്‌കൂളിലെ നാടകത്തില്‍ നിന്നും ചില രംഗങ്ങള്‍ ഈ അടുത്ത് വൈറലാകുകയും അതില്‍ ഹൈയര്‍സ്റ്റൈലില്‍ മാറ്റം വന്നതും ആരാധകര്‍ കണ്ടെത്തി. ആരാധ്യയുടെ പുതിയ ലുക്കിനെപ്പറ്റി പിന്നീട് നടന്നത് വലിയ ചര്‍ച്ചകളായിരുന്നു.

ഞായറാഴ്ച വൈകുന്നേരം ഗുജറാത്തിലെ ജാംനഗറില്‍ നടന്ന മുകേഷ് അബാനിയുടെ ഇളയ മകന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ആരാധ്യയെ കണ്ട് ആരാധകരുടെ കിളിപോയിരിക്കുകയാണ്. അമിതാഭ് ബച്ചന്റെ കുടുംബം ഒന്നാകെ പങ്കെടുത്ത ചടങ്ങില്‍ അമ്മ ഐശ്വര്യയുടെ കയ്യുംപിടിച്ച് എത്തിയ 12 വയസുകാരി ആരാധ്യയുടെ പുത്തന്‍ലുക്ക് നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

https://www.instagram.com/reel/C4D2deySRLD/?utm_source=ig_web_button_share_sheet

കുടുംബാംഗങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ആരാധ്യ ബച്ചന്റെ പുതിയ ഹെയര്‍സ്‌റ്റൈലാണ് ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടിയത്. ആരാധ്യ അമ്മ ഐശ്വര്യയുടെ തനി പകര്‍പ്പാണെന്നും ഇപ്പോഴത്തെ ലുക്കില്‍ ഐശ്വര്യയുടെ ചെറുപ്പകാലമാണ് ഓര്‍മ്മവരികയെന്നും ആരാധകര്‍ എക്‌സില്‍ കുറിച്ചു.

More Stories from this section

family-dental
witywide