അതായിരുന്നില്ല കാരണം, വിരാടിന്റെയും അനുഷ്‌കയുടേയും കാര്യത്തില്‍ തെറ്റുപറ്റിപ്പോയി! മലക്കംമറിഞ്ഞ് എബി ഡിവില്ലിയേഴ്‌സ്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിരാട് കോഹ്ലി പിന്മാറിയതിനു പിന്നിലെ കാരണവും സന്തോഷവും പങ്കുവെച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിരാട് കോഹ്ലി സുഖമായിരിക്കുന്നുവെന്നും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണെന്നും എബി ഡിവില്ലിയേഴ്‌സ് തന്റെ ആരാധകരോടും അനുയായികളോടും പറഞ്ഞു, കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുകയാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു. പക്ഷേ പറഞ്ഞ് തെറ്റായിപ്പോയെന്നും വിരാട് ടെസ്റ്റിന് എത്താത്തതിന്റെ കാരണം അതല്ലെന്നുമാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഇപ്പോള്‍ പറയുന്നത്.

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിരാട് കോഹ്ലി ഇടവേള എടുത്തതിന് പിന്നിലെ കാരണം സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പങ്കുവെച്ചതെന്നും, തനിക്ക് വലിയ തെറ്റ് പറ്റിയെന്നുമാണ് എബി ഡിവില്ലിയേഴ്സ് ഇപ്പോള്‍ പറയുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ താന്‍ നല്‍കിയ വിവരങ്ങള്‍ ഒട്ടും ശരിയല്ലെന്നും ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

എബി ഡിവില്ലിയേഴ്‌സിന്റെ മുന്‍ വെളിപ്പെടുത്തല്‍ വലിയ തരത്തില്‍ വാര്‍ത്തയാകുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പ്രമുഖരും ആരാധകരും അടക്കം നിരവധി പേരാണ് താര ദമ്പദികള്‍ക്ക് ആശംസയുമായി എത്തിയത്.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിരാട് കോഹ്ലി ഇടവേള എടുത്തത് സംബന്ധിച്ച് ധാരാളം ഊഹാപോഹങ്ങള്‍ പരന്നിരുന്നു. വിരാട് കോഹ്ലിയുടെ അമ്മയുടെ ആരോഗ്യം മോശമായതിനെത്തുടര്‍ന്നാണ് കളിയില്‍ നിന്നും പിന്മാറിയതെന്നുള്ള പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, വിരാടിന്റെ സഹോദരന്‍ വികാസ്, അമ്മ സുഖമായിരിക്കുന്നുവെന്ന് പറഞ്ഞ് ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയായിരുന്നു

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും 2017ലാണ് വിവാഹിതരായത്. 2021 ലാണ് ഇരുവര്‍ക്കും ആദ്യ കുഞ്ഞ് ജനിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് താരദമ്പതികള്‍ തങ്ങളുടെ മകളായ വാമികയുടെ മൂന്നാം ജന്മദിനം ആഘോഷിച്ചത്.

More Stories from this section

family-dental
witywide