റഹീമിന്‍റെ മോചനം യാഥാർത്ഥ്യത്തിലേക്ക്; ദയാധനം കൈമാറി, മോചനത്തിനുള്ള അനുരഞ്ജന കരാറിൽ വാദിഭാഗം ഒപ്പിട്ടു

റിയാദ്: വധശിക്ഷ കാത്ത് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം യാഥാർത്ഥ്യമാകാൻ ഇനി അധികം വൈകില്ല. റഹീമിന്‍റെ മോചനത്തിനായുള്ള അനുരഞ്ജന കരാർ അംഗീകരിച്ച് വാദി ഭാഗം ഒപ്പു വെച്ചു. ദയാധനം സ്വീകരിച്ച് അബ്ദുൽ റഹിമിന് മാപ്പ് നൽകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അനുരഞ്ജന കരാർ. ഇതോടെ റഹീമിന്‍റെ മോചന നടപടികൾ അതിവേഗത്തിലാകും.

ഇന്ന് രാവിലെ റിയാദിലെ ഗവർണറേറ്റിലെത്തി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബാംഗങ്ങൾ ഉദ്യോഗസ്ഥർ മുമ്പാകെ കരാറിൽ ഒപ്പിട്ടു. ദയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്കും ഗവർണറേറ്റിന് കൈമാറി. ഇനി അനുരഞ്ജന കരാറും ചെക്കും ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റ് കോടതിക്ക് സമർപ്പിക്കും. കോടതി നടപടികൾക്ക് അനുസൃതമായി വൈകാതെ റഹീമിന്‍റെ മോചനം സാധ്യമാകും. സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്. കേരളം ഒരേമനസാൽ സ്വരുക്കൂട്ടിയ പണം കൊണ്ടാണ് റഹീമിന് മോചനം സാധ്യമാകുന്നത്.

More Stories from this section

family-dental
witywide