ആരാധകര്‍ക്ക് വിലപ്പെട്ട താര ദമ്പതികളാണ് ഐശ്വര്യറായിയും അഭിഷേക് ബച്ചനും. 2007 ഏപ്രില്‍ 20-നാണ് ഇരുവരും വിവാഹിതരായത്. 2011 നവംബറിലാണ് ഐശ്വര്യ ആരാധ്യയ്ക്ക് ജന്മം നല്‍കിയത്. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ വെള്ളിത്തിരയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു ഐശ്വര്യ.
എന്നാല്‍, ആരാധകരെ സങ്കടത്തിലാക്കി, പതിനേഴു വര്‍ഷത്തെ ദാമ്പത്യ ജീവിതം പങ്കിടുന്ന ഇരുവരും വേര്‍ പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ എത്തുകയായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്ത ഒരു മാധ്യമ പ്രവര്‍ത്തക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോള്‍ അഭിഷേക് അതിന് ലൈക്ക് നല്‍കുകയും കൂടി ചെയ്തതോടെ അഭ്യൂഹങ്ങള്‍ മുറുകുകയാണ്. തന്റെ നോട്ടിഫിക്കേഷനില്‍ വന്ന അഭിഷേകിന്റെ ലൈക്കിന്റെ സ്‌ക്രീന്‍ ഷോട്ട് അവര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ ആനന്ദ് അംബാനിയുടെ വിവാഹത്തിനെത്തിയ ബച്ചന്‍ കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ ഐശ്വര്യയും മകളും മാറിനിന്നതും ചര്‍ച്ചയായിരുന്നു. ഇതും വിവാഹ മോചന വാര്‍ത്തയ്ക്ക് ചൂടുപിടിപ്പിക്കുന്നുണ്ട്.