
തേനി: തമിഴ്‌നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് 3 മലയാളികള്‍ മരിച്ചു. തേനി പെരിയകുളത്ത് ശനിയാഴ്ച രാവിലെയാണ് സംഭവം. മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
മലയാളികള്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തിന് ശേഷം രണ്ടുവാഹനങ്ങളും മറിഞ്ഞു. ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Accident At Tamil Nadu kills 3 Keralites
Tags: