ന്യൂഡല്‍ഹി: കുവൈത്തില്‍ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ ആറ് പ്രവാസികള്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെയായിരുന്നു അപകടം.
അബ്ദുല്ല അല്‍ മുബാറക് ഏരിയയ്ക്ക് എതിര്‍വശത്തുള്ള സെവന്‍ത് റിംഗ് റോഡിലെ ബൈപാസ് പാലത്തിലാണ് അപകടം സംഭവിച്ചത്. മരിച്ചവരും പരുക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണ്. അതേസമയം, മരിച്ചവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവര്‍ ആണെന്ന് അറിവായിട്ടില്ല.