തിരുവോണ ദിനത്തിൽ തലസ്ഥാനത്ത് അപകടം, ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് ഇടിച്ചുകയറി, രണ്ട് ഇടങ്ങളിലായി രണ്ട് ജീവൻ നഷ്ടം

തിരുവനന്തപുരം: തിരുവോണ ദിനത്തിൽ തലസ്ഥാനത്ത് ഓണാഘോഷത്തിനിടെയുണ്ടായ അപകടങ്ങളിൽ രണ്ടിടങ്ങളിലായി രണ്ട് പേർ മരണപ്പെട്ടു. മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ മൂന്ന് പേർ സഞ്ചരിച്ചിരുന്ന ബൈക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിലാണ് ഒരാൾ മരിച്ചത്. ശാസ്തവട്ടം സ്വദേശി സിജുവാണ് മരിച്ചത്. ഓണാഘോഷം കണ്ടുകൊണ്ടിരിക്കുകയായിരുന്ന സിജുവിനെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷനും ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രികരായ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കഴക്കൂട്ടം ഇൻഫോസിസിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായത്. സംഭവത്തിൽ ബൈക്ക് യാത്രികനായ യുവാവിനാണ് ജീവൻ നഷ്ടമായത്. പൗണ്ട്കടവ് സ്വദേശി അനുരാജ് (27) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും മരത്തിലും ഇടിക്കുകയായിരുന്നു.

More Stories from this section

family-dental
witywide