ന്യൂഡല്‍ഹി : ലോകം അംഗീകരിച്ച സമരരീതിയാണ് നിരാഹാര സമരം. ഇന്ത്യയില്‍ മിക്കവാറും നടത്താറുള്ള ഒരു പ്രതിഷേധ സമരം കൂടിയാണിത്. മാത്രമല്ല, ഈ സമരരീതിക്ക് ഇന്ത്യയുടെ വളര്‍ച്ചയോളം തന്നെ പ്രാധാന്യമുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത സമരരീതി കൂടിയാണിത്. എന്നാലിപ്പോള്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ഭാരതീയ ന്യായ സംഹിതയുടെ രണ്ടിലെ വകുപ്പ് 226 പ്രകാരം ഇനി നിരാഹാര സത്യാഗ്രഹ സമരത്തെ ക്രിമിനല്‍ കുറ്റമായി കണക്കാക്കും.
ഈ നിയമ പ്രകാരം മരണം വരെ നിരാഹാര സമരം നടത്തുന്നവര്‍ക്കെതിരെ ആത്മഹത്യാ കുറ്റത്തിന് കേസെടുക്കാനാകുമെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്.
ഒരു വര്‍ഷം വരെ സാധാരണ തടവോ അതല്ലെങ്കില്‍ പിഴയോ രണ്ടും കൂടിയോ അതല്ലെങ്കില്‍ സാമൂഹിക സേവനത്തിനോ ശിക്ഷിക്കാവുന്ന വകുപ്പാണിത്.
ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത സമരരീതിയാണ് ഇനിമുതല്‍ ക്രിമിനല്‍ കുറ്റകൃത്യത്തിലേക്ക് ചേര്‍ക്കപ്പെടുന്നത്.