ന്യൂഡല്‍ഹി : കീഴടങ്ങാന്‍ സമയം വേണമെന്ന ബില്‍ക്കിസ് ബാനോ കേസിലെ പ്രതികളുടെ അപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. ജയില്‍ അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങാന്‍ നാല് മുതല്‍ ആറ് ആഴ്ച വരെ സമയം നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് 11 കുറ്റവാളികളില്‍ ഏഴ് പേരും സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
കീഴടങ്ങാനുള്ള സമയം ഞായറാഴ്ച അവസാനിക്കുന്നതിനാല്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാണ് ആവശ്യം. അടിയന്തര പരാമര്‍ശത്തിനിടെ ജസ്റ്റിസ് ബിവി നാഗരത്‌നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെയാണ് അഭിഭാഷകര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കേസ് അടിയന്തര വാദം കേള്‍ക്കുന്നതിനായി ചീഫ് ജസ്റ്റിസിന് മുമ്പാകെ സമര്‍പ്പിക്കാന്‍ ബെഞ്ച് രജിസ്ട്രിയോട് നിര്‍ദ്ദേശിച്ചു.
Tags: