ഫ്ലോറിഡയിൽ ബാങ്കിനുള്ളിൽ അഞ്ച് സ്ത്രീകളെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി, മുൻ ജയിൽ ഗാർഡ് ട്രെയിനിക്ക് വധശിക്ഷ

ഫ്ലോറിഡ: അഞ്ച് സ്ത്രീകളെ വധിച്ച മുൻ ജയിൽ ഗാർഡ് ട്രെയിനിയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ബാങ്കിനുള്ളിൽവെച്ചാണ് പ്രതി സെഫൻ
സേവർ 2(7) സ്ത്രീകളെ കൊലപ്പെടുത്തിയത്. ഇരകളുടെ കുടുംബങ്ങൾ പ്രതിക്ക് കേസിൽ വധശിക്ഷ നൽകിയതിനെ അനുകൂലിച്ചെന്ന് സ്റ്റേറ്റ് അറ്റോർണി ബ്രയാൻ ഹാസ് പറഞ്ഞു. 2019 ജനുവരിയിൽ സെബ്രിങ്ങിന്റെ സൺട്രസ്റ്റ് ബാങ്കിലായിരുന്നു സംഭവം.

സിന്തിയ വാട്‌സ് (65), ബാങ്ക് ടെല്ലർ കോർഡിനേറ്റർ മാരിസോൾ ലോപ്പസ് (55), ബാങ്കർ ട്രെയിനി അന പിനോൺ-വില്യംസ് (38), ടെല്ലർ ഡെബ്ര കുക്ക് (54), ബാങ്കർ ജെസീക്ക മൊണ്ടേഗ് (31), എന്നിവരെ പ്രതി വെടിവച്ച് കൊലപ്പെടുത്തകയായിരുന്നു. 2016-ൽ സൈന്യത്തിൽ ചേർന്ന സേവറിനെ മാനസിക പ്രശ്നങ്ങളെ തുടർന്ന് സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പിന്നീട് ഇയാള്ഡ സെബ്രിംഗിന് സമീപമുള്ള ഒരു ജയിലിൽ ഗാർഡ് ട്രെയിനിയായി സേവർ ജോലിയിൽ പ്രവേശിച്ചു.

Accused of killing five woman sentenced to death in Florida