കണ്ണൂർ പഴയങ്ങാടിയിൽ ടാങ്കറിൽ നിന്ന് ആസിഡ് ചോർച്ച; 10 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

കണ്ണൂർ: കണ്ണൂർ പഴയങ്ങാടി രാമപുരത്ത് ഹൈഡ്രോക്ലോറിക് ആസിഡ് ചോർന്നു. പിന്നാലെ, സമീപത്തുള്ള കോളജ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. രാമപുരം ക്രസന്റ് നഴ്സിങ് കോളജിലെ 10 വിദ്യാർഥികൾക്കാണു ശ്വാസതടസം അനുഭവപ്പെട്ടത്.

അഫ്‌സാന (20), ഫാത്തിമത്ത് സഫ്ന (21) എന്നീ വിദ്യാർഥികളെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലും സാന്ദ്ര (20), അമീഷ (19), റുമൈന (21), ജ്യോതിലക്ഷ്മി (22), അപർണ (21), ഹിബ (21), രേണുക (21) അർജുൻ (21) എന്നിവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കർ ലോറിയുടെ വാൽവിലൂടെ ആസിഡ് ചോർന്നത്. ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

acid leak from tanker lorry in Kannur

More Stories from this section

family-dental
witywide