‘ആവേശം’ ഇത്തിരി കൂടിപ്പോയി! കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ക്ക് എട്ടിന്റെ പണി

ആലപ്പുഴ: കാറിനുള്ളില്‍ ആവേശം സിനിമാ മോഡല്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ക്കെതിരെ നടപടി. സഞ്ജു ടെക്കി എന്ന യുട്യൂബര്‍ക്കാണ് പണി കിട്ടിയത്. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒയുടേതാണ് നടപടി.

സഫാരി കാറിനുള്ളില്‍ ടാര്‍പ്പാ വിരിച്ച് ആവേശം സിനിമയുടേതിന് സമാന രീതിയില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇയാള്‍ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. ഇത്തരം യാത്രകള്‍ അത്യന്തം അപകടകരമാണെന്ന് ആര്‍.ടി.ഒ പറഞ്ഞു. ആര്‍ടിഒ വാഹനം പിടിച്ചെടുക്കുകയും കാര്‍ ഉടമയുടേയും ഡ്രൈവറുടേയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.

അതേസമയം, ആവേശം സിനിമിയില്‍ ലോറിയുടെ മുകളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കി ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ ആരാധകരെ കയ്യിലെടുത്തിരുന്നു. പക്ഷേ നിര്‍ത്തിയിട്ട ലോറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സിനിമയിലുള്ളത്. എന്നാല്‍ സഞ്ജു ടെക്കി ചെയ്തതുപോലെ അപകടകരമായ രീതിയിലുള്ളതായിരുന്നില്ല അത്.

More Stories from this section

family-dental
witywide