കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയിലെ നാല് വിമത വൈദികര്‍ക്കെതിരെ നടപടി. വെദികര്‍ അജപാലന ചുമതലകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടികാണിച്ചാണ് നടപടി. അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററാണ് സസ്‌പെന്‍ഷന്‍ നടപടിയെടുത്തത്.
പാലാരിവട്ടം മാര്‍ട്ടിന്‍ ഡി പോറസ് കത്തോലിക്കാ പള്ളി, തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി, കടവന്ത്ര മാതാനാഗര്‍ വേളാങ്കണ്ണി മാതാ പള്ളി, എന്നിവിടങ്ങളിലെ നാല് വൈദികര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ ഉത്തരവിനെ വിശ്വാസി സമൂഹം അംഗീകരിക്കുന്നില്ലെന്നും ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ത്തുമെന്നും അല്‍മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരന്‍ പ്രതികരിച്ചു.