
അമ്മ നശിച്ച് കാണണമെന്ന് ആഗ്രഹിച്ചവര്‍ക്ക് ഇന്ന് സന്തോഷിക്കാമെന്നും അമ്മയെന്ന സംഘടനയെ തകര്‍ത്ത ദിവസമാണ് ഇന്നെന്നും നടനും മന്ത്രിയുമായ കെ.ബി ഗണേഷ് കുമാര്‍. ഹൃദയവേദന തോന്നിയ നിമിഷമെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.
മോഹന്‍ലാലും മമ്മുട്ടിയും മാറി നിന്നാല്‍ സംഘടനയെ നയിക്കാന്‍ ആര്‍ക്കും കഴിയില്ല ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണമെന്നും ഗണേഷ് സംശയം പ്രകടിപ്പിച്ചു. സുരേഷ് ഗോപിയുടെ കൈയില്‍ നിന്നും മോഹന്‍ലാലിന്റെ കയ്യില്‍ നിന്നും മമ്മുട്ടിയുടെ കയ്യില്‍ നിന്നും 5000 രൂപ വീതം വാങ്ങിയാണ് അമ്മയെന്ന മഹത്തായ പ്രസ്ഥാനം തുടങ്ങിയതെന്നും, ആ പ്രസ്ഥാനം നശിച്ച ദിവസമാണ് ഇന്നെന്നും ഗണേഷ് പറഞ്ഞു. അമ്മയെ നശിപ്പിക്കണം എന്ന് കൂറെ ആളുകള്‍ ആഗ്രഹിച്ചിരുന്നു. അത് ഇന്ന് നടപ്പിലായിരിക്കുന്നു. പക്ഷേ നമ്മളെ സംബന്ധിച്ച് ദുഃഖമാണ്. 130 പേര്‍ക്ക് മാസം അയ്യായിരം രൂപ കൈനീട്ടം കൊടുക്കുന്ന സംഘടനയാണ്. അവര്‍ക്ക് മാസം മരുന്ന് വാങ്ങാനാണ് ആ പണം. അവരെ കൂടി തകര്‍ത്തിരിക്കുകയാണ്” ഗണേഷ് കുമാര്‍ പറഞ്ഞു.
‘മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം വിചാരിച്ചാല്‍ മാത്രമേ ഇത് കൂട്ടിയാല്‍ കൂടുകയുള്ളൂ. ഇനിയാരുണ്ട്? എന്നും അദ്ദേഹം ചോദിച്ചു.