‘സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ബാബുരാജ് പീഡിപ്പിച്ചു’, ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി സ്ഥിരീകരിച്ച് മലപ്പുറം എസ്പി

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചവരുത്തി നടന്‍ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ ആരോപണം. സാഹചര്യങ്ങള്‍ മൂലമാണ് അന്ന് പരാതി പറയാന്‍ കവിയാതെ പോയതെന്നും ഏത് അന്വേഷണ ഏജന്‍സിക്ക് മുന്നിലും മൊഴി നല്‍കാന്‍ തയ്യാറാണെന്നും യുവതി പറഞ്ഞു. സ്വന്തം സഹോദരനെപ്പോലെ കണ്ട ബാബു രാജില്‍ നിന്നാണ് ഇത്തരം ഒരു പ്രവര്‍ത്തി ഉണ്ടായതെന്നും യുവതി പറഞ്ഞു. സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തില്‍ നിന്നാണ് സ്വപ്നങ്ങളുമായി സിനിമയിലേക്ക് വരുന്നത്. നടന്‍ ബാബുരാജ് സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ചു. വീട്ടില്‍ സിനിമയുമായി ബന്ധപ്പെട്ട് മറ്റ് ആളുകള്‍ ഉണ്ട്. അവരോട് സംസാരിച്ചതിന് ശേഷം ഉചിതമായ റോള്‍ തിരഞ്ഞെടുക്കാം എന്നായിരുന്നു ബാബുരാജ് പറഞ്ഞതെന്നും പിന്നീട് മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

അതേ സമയം നടന്‍ ബാബുരാജിനെതിരായ പരാതി തന്നോട് ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതി പങ്കുവച്ചെന്ന് മലപ്പുറം എസ്പി ശശിധരനും വ്യക്തമാക്കി. താന്‍ കൊച്ചിയല്‍ ഡിസിപി ആയിരിക്കേയാണ് നടി ഇക്കാര്യ പറഞ്ഞത്. രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും ശശിധരന്‍ പറഞ്ഞു.

More Stories from this section

family-dental
witywide