നടന്‍ ബാല വീണ്ടും വിവാഹിതനായി, വധു ബന്ധുവായ കോകില; ‘അനുഗ്രഹിക്കാന്‍ കഴിയുമെങ്കില്‍ അനുഗ്രഹിക്കൂ’ എന്ന് പ്രതികരണം

കലൂര്‍: നടന്‍ ബാല പുനര്‍വിവാഹിതനായി. രാവിലെ 8.30 ഓടെ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ബാലയുടെ ബന്ധു കൂടിയായ ചെന്നൈ സ്വദേശിനിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

നേരത്തെ വീണ്ടും വിവാഹിതനാകുന്ന കാര്യം ബാല അറിയിച്ചിരുന്നു. എന്നാല്‍ വധു ആരാണെന്ന് സൂചനയുണ്ടായിരുന്നില്ല. ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. അമൃതയ്ക്കും ബാലയക്കും ഒരു മകളുണ്ട്. അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോ. എലിസബത്തിനെ ബാല വിവാഹം ചെയ്‌തെങ്കിലും ഈ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ മൂന്നാമത്തെ വിവാഹത്തിന് നിയമപരമായി തടസ്സങ്ങള്‍ ഉണ്ടായിരുന്നില്ല.

അതേസമയം, തന്റെ ബന്ധുവാണ് വധുവെന്നും തമിഴ്നാട്ടില്‍ നിന്നാണെന്നും വിവാഹ ശേഷം മാധ്യമങ്ങളോട് ബാല പ്രതികരിച്ചു. വധുവിന്റെ പേര് കോകില എന്നാണെന്നും വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ലെന്നും വയ്യാതിരിക്കുകയാണെന്നും ബാല പറഞ്ഞു. 74 വയസായി അമ്മയ്ക്ക്, അമ്മയുടെ ആരോഗ്യ നില കണക്കിലെടുത്തുകൂടിയാണ് വീണ്ടും വിവാഹം ചെയ്തതെന്നും അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും ബാല കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide