കൊച്ചിയിൽ മദ്യ ലഹരിയിൽ അമിത വേഗത്തിലൊരു കാർ, പൊലീസിന് രഹസ്യ വിവരം ലഭിച്ചു, പരിശോധനയിൽ നടൻ ഗണപതിക്ക്‌ പിടിവീണു, അറസ്റ്റ്, കേസ്

കൊച്ചി: കൊച്ചിയിൽ മദ്യ ലഹരിയിൽ അമിത വേഗത്തിൽ കാർ ഓടിച്ചതിന് നടൻ ​ഗണപതി അറസ്റ്റിൽ. കേസെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് നടനെ ജാമ്യത്തിൽ വിട്ടു. കളമശ്ശേരി പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്.

ശനിയാഴ്ച രാത്രി എട്ട് മണിയോടെ കളമശ്ശേരി ഗണപതി ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ഗണപതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ആലുവ ഭാഗത്തുനിന്ന് അമിതവേഗത്തില്‍ കാര്‍ വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരി പൊലീസ് എത്തി കാര്‍ തടഞ്ഞ് പരിശോധിച്ചു. പരിശോധനയിലാണ് നടൻ ഗണപതി കുടുങ്ങിയത്.

വാഹനത്തിൽ ഗണപതിയെ കൂടാതെ മൂന്ന് പേർ കൂടിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇവർ മൂന്നുപേരും തിരുവനന്തപുരം സ്വദേശികൾ ആണെന്നും പൊലീസ് പറഞ്ഞു.

More Stories from this section

family-dental
witywide