14 വർഷത്തെ ഇടവേളക്ക് ശേഷം ​ഗോവിന്ദ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു, ഇത്തവണ ഷിൻഡെ വിഭാ​ഗം സ്ഥാനാർഥിയാകും

മുംബൈ: ബോളിവുഡ് നടൻ ​ഗോവിന്ദ ഇടവേളക്ക് ശേഷം വീണ്ടും രാഷ്ട്രീയത്തിലേക്ക്. ​ഗോവിന്ദ ശിവസേന ഷിൻഡേ വിഭാ​ഗത്തിൽ ചേർന്നു. ഏക്നാഥ്‌ ഷിൻഡേ പാർട്ടി പതാക നൽകിയാണ് താരത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ഏക്നാഥ്‌ ഷിൻഡേയ്ക്ക് ഒപ്പമെത്തിയാണ് ​ഗോവിന്ദ പാർട്ടി ഓഫീസിൽ ചേർന്നത്. നിരവധി പാർട്ടി നേതാക്കൾ സാക്ഷ്യം വഹിച്ചു.

2004ലാണ് ​ഗോവിന്ദ രാഷ്ട്രീയത്തിലേക്ക് ആദ്യമായി എത്തുന്നത്. 2004ൽ കോൺ​ഗ്രസ് ടിക്കറ്റിലാണ് ​ഗോവിന്ദ മത്സരിച്ചത്. അന്ന് മുംബൈ നോർത്ത് സീറ്റിൽ മുതിർന്ന ബിജെപി നേതാവ് രാം നായിക്കിനെ പരാജയപ്പെ‌ടുത്താനും താരത്തിന് സാധിച്ചു. ഇപ്പോൾ ലോക്സഭ തെരഞ്ഞെ‌ടുപ്പിൽ ​മത്സരിക്കാൻ ഒരുങ്ങുകയാണ് ​ഗോവിന്ദ. മുംബൈ നോർത്ത് വെസ്റ്റ് സീറ്റ് താരത്തിന് വാ​ഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. കോൺ​​ഗ്രസിൽ നിന്ന് പിന്നീട് അകന്ന ​ഗോവിന്ദ 2009ൽ മത്സരിക്കേണ്ട എന്ന തീരുമാനിക്കുകയായിരുന്നു.

actor govinda joined eknath shinde party

More Stories from this section

family-dental
witywide