ഇനി എല്ലാ കണ്ണുകളും സാന്‍ അന്റോണിയോയിലേക്കാണ്. ജൂലായ് 4 മുതല്‍ 7വരെ സാന്‍ അന്റോണിയോയിൽ നടക്കുന്ന കെ.സി.സി.എന്‍.എയുടെ പതിനഞ്ചാമത് ദേശീയ കണ്‍വെഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ക്നാനായ സമുദായത്തെ സംബന്ധിച്ച മഹാസമ്മേളനമായി മാറാന്‍ പോകുന്ന കെ.സി.സി.എന്‍.എ കണ്‍വെന്‍ഷനിലേക്ക് സിനിമ രംഗത്ത് നിന്ന് നടന്‍ ലാലു അലക്സും പങ്കെടുക്കുന്നുണ്ട്. കണ്‍വെന്‍ഷനിലെ മുഖ്യാതിഥിയായിരിക്കും ലാലു അലക്സ്.
വ്യത്യസ്ഥ കഥാപാത്രങ്ങള്‍ക്കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച കലാകാരനാണ് ലാലു അലക്സ്. ഏത് വേഷവും തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ലാലു അലക്സിന്റെ സാന്നിധ്യം കെ.സി.സി.എന്‍.എ വേദിയെ സമ്പന്നമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ക്നാനായ കാത്തലിക് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടാണ് നാല് ദിവസത്തെ കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം നിരവധി പ്രമുഖ വ്യക്തിത്വങ്ങളും സമ്മേളനത്തില്‍ എത്തുമെന്ന് കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി എടാട്ട് അറിയിച്ചു.
കലാ-സാംസ്കാരിക പരിപാടികളുടെ മഹാസംഗമവും കെ.സി.സി.എന്‍.എ സമ്മേളനത്തോടനുബന്ധിച്ച് ഉണ്ടാക്കും. അയ്യാരിത്തിലധികം പേരാണ് ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്. യുവതലമുറയുടെ സാന്നിധ്യമാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. യുവതലമുറയ്ക്കായി നിരവധി പരിപാടികള്‍ കണ്‍വെന്‍ഷനില്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.
Actor Lulu Alex to attend KCCNA National convention at San Antonio