കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് ജോലി വാഗ്ദാനവുമായി നടനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്‌ലാനി

ന്യൂഡല്‍ഹി: വ്യാഴാഴ്ചയാണ് ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ച് നടിയും നിയുക്ത എംപിയുമായ കങ്കണ റണൗട്ടിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ തല്ലിയത്. സംഭവം വലിയ വിവാദമാകുകയും ചെയ്തു. പിന്നാലെ കങ്കണ റണാവത്തിനെ മര്‍ദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അവര്‍ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.

എന്നാല്‍, അവര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ഗായകനും നടനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്‌ലാനി രംഗത്തെത്തി. താന്‍ ഒരിക്കലും ഹിംസയെ പിന്തുണച്ചിട്ടുള്ള ആളല്ലെന്നും പക്ഷേ ഈ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ രോഷത്തിന്റെ കാരണം ശരിക്കും മനസിലാവുന്നുണ്ടെന്നും വിശാല്‍ വ്യക്തമാക്കി. അവര്‍ക്കെതിരെ സിഐഎസ്എഫ് എന്തെങ്കിലും നടപടിയെടുക്കുകയാണെങ്കില്‍, അവര്‍ അത് സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്കായി കാത്തിരിക്കുന്ന ഒരു ജോലി ഉണ്ടെന്ന് ഞാന്‍ ഉറപ്പാക്കും. ജയ് ഹിന്ദ്. ജയ് ജവാന്‍. ജയ് കിസാന്‍ എന്നും അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide