നടൻ ശ്രീനിവാസന്റെ സഹോദരൻ അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ ശ്രീനിവാസന്റെ സഹോദരൻ രവീന്ദ്രൻ എം.പി.കെ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ( ചൊവ്വാഴ്ച)കണ്ണൂർ ജില്ലയിലെ മമ്പറം മൈലുള്ളി മൊട്ടയിലെ സഹോദരിയുടെ വസതിയിൽ നടക്കും.

പട്യം കോങ്ങാറ്റയിലെ പരേതനായ ഉച്ചനമ്പള്ളി ഉണ്ണി മാസ്റ്ററുടേയും ലക്ഷ്മിയുടേയും മകനാണ്.