വിനായകൻ ഹൈദരാബാദ് പൊലീസിന്‍റെ കസ്റ്റഡിയിൽ, മദ്യലഹരിയിൽ ബഹളം വച്ചെന്ന് പൊലീസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് നടൻ

ഹൈദരാബാദ്: പ്രശസ്ത മലയാള സിനിമ നടൻ വിനായകൻ ഹൈദരാബാദ് പൊലീസിന്‍റെ കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തെത്തുടർന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. വിനായകൻ മദ്യലഹരിയിലാണെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിൽ നിന്നും ഹൈദരാബാദിലെത്തിയതായിരുന്നു വിനായകൻ. അവിടെ നിന്നും ഗോവയ്ക്കുള്ള കണക്ഷൻ ഫ്ലൈറ്റ് കാത്തുനിൽക്കുന്നതിനിടെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്.

ഹൈദരാബാദ് വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ വിനായകൻ മദ്യപിച്ച് ബഹളം വെച്ചെന്നും വിമാനത്താവളത്തിന് അകത്ത് വലിയ ബഹളവും പ്രശ്നവും ഉണ്ടായതോടെയാണ് സി ഐ എസ് എഫ് ഇടപെട്ടതെന്നുമാണ് അധികൃതരുടെ വിശദീകരണം.ഇവരുമായി വിനായകൻ വാക്ക് തർക്കം ഉണ്ടായി. ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് തടഞ്ഞുവച്ചതാണെന്നാണ് സിഐഎസ്എഫ് പറയുന്നത്. പിന്നീട് ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ തന്നെ സി ഐ എസ് എഫ് ഉദ്യോഗസ്ഥർ മർദിച്ചുവെന്നാണ് വിനായകൻ ആരോപിക്കുന്നത്.

More Stories from this section

family-dental
witywide