കൊച്ചി: മെമ്മറി കാർഡ് ചേർന്നതിലെ അന്വേഷണ റിപ്പോർട്ടിലെ മൊഴി പകർപ്പ് അതിജീവിതക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ദിലീപ് വീണ്ടും കോടതിയിൽ. മെമ്മറി കാർഡ് ചേർന്നതിലെ അന്വേഷണ റിപ്പോർട്ടിലെ മൊഴി പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്നതാണ് ദിലീപിന്‍റെ ആവശ്യം. മൊഴികളുടെ പകർപ്പ് നൽകാൻ നിയമപരമായി കഴിയല്ലെന്നാണ് ദിലീപ് ചൂണ്ടികാട്ടുന്നത്.
തീർപ്പാക്കിയ ഒരു ഹർജിയിലാണ് മൊഴി പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടതെന്നും അങ്ങനെ ഉത്തരവിടാൻ കഴിയില്ലെന്നും ദിലീപ് ഹർജിയിലൂടെ ചൂണ്ടികാട്ടിയിട്ടുണ്ട്. ദിലീപിന്‍റെ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. ജില്ലാ ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ടിലെ മൊഴികളുടെ പകർപ്പ് അതിജീവിതക്ക് കൊടുക്കാൻ കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് ദിലീപ് പുതിയ ഹർജി നൽകിയിരിക്കുന്നത്.
actress attack case dileep new plea in high court