തെലുങ്കർക്കെതിരായ അധിക്ഷേപത്തിൽ 14 ദിവസം റിമാൻഡ്, നടി കസ്തൂരിയെ ജയിലിലാക്കി; ‘ഭയമില്ല’ എന്ന് പ്രതികരണം

ചെന്നൈ: തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിൽ ആയ നടിയും ബി ജെ പി അനുഭാവിയുമായ കസ്തൂരിയെ ജയിലിലാക്കി. കസ്തൂരിയെ ഈ മാസം 29 വരെ ചെന്നൈ കോടതി റിമാൻഡ് ചെയ്തതോടെയാണ് ജയിലിലെത്തിച്ചത്.

കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ ‘രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെ’ എന്നായിരുന്നു കസ്തൂരി പ്രതികരിച്ചത്. ഹൈദരാബാദിലെ സിനിമാ നിർമാതാവിന്റെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത കസ്തൂരിയെ, ഉച്ചയോടെയാണ് ചെന്നൈയിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. താൻ ഒളിവിൽ പോയിട്ടില്ലെന്നും തനിക്ക് ഭയമില്ലെന്നും ഹൈദരാബാദിലെ സ്വന്തം വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നും കസ്തൂരി അതിനിടെ വീഡിയോ സന്ദേശം പുറത്തുവിട്ടു.

More Stories from this section

family-dental
witywide