കൽപ്പറ്റ: വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ പ്രശസ്ത സിനിമാ താരം ഖുശ്ബുവിനെ രംഗത്തിറക്കാൻ ബി ജെ പി ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വയനാട്ടിലേക്കുളള ബി ജെ പിയുടെ അന്തിമ സ്ഥാനാർഥി പട്ടികയിൽ നടി ഖുശ്ബുവും ഇടംപിടിച്ചിട്ടുണ്ടെന്നാണ് വിവരം. തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചതിന് സമാനമായ രീതിയിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
നാലുവർഷം മുൻപാണ് ഖുശ്ബു കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്നത്. നിലവിൽ ബി ജെ പി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവർത്തിക്കുന്നത്. ഖുശ്ബുവിനെ വയനാട്ടിലിറക്കുന്നത് ഗുണം ചെയ്യുമെന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ.
അതിനിടെ വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ സി പി ഐയുടെ സത്യന്‍ മൊകേരിയാണ് എല്‍ ഡി എഫ്. സ്ഥാനാര്‍ഥി. സത്യന്‍ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയായിരുന്നു എന്നതുമാണ് സത്യന്‍ മൊകേരിക്ക് അനുകൂലമായത്. 2014 ല്‍ വയനാട്ടില്‍ മത്സരിച്ച സത്യന്‍ മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്. മൂന്ന തവണ എം എല്‍ എയുമായിരുന്നു. നിലവില്‍ സി പി ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്.