പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർപ്രസ് പ്രഖ്യാപനമായിരുന്നു ഗഗൻയാൻ ക്യാപ്റ്റനായി പ്രശാന്ത് ബാലകൃഷ്ണനെ തെരഞ്ഞെടുത്തു എന്നത്. എന്നാൽ ഇപ്പോൾ മോദിയുടെ സർപ്രൈസ് പ്രഖ്യാപനത്തെക്കാളും വലിയ സർപ്രസുമായി അവതരിച്ചിരിക്കുകയാണ് നടി ലെന. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് തന്‍റെ വരനാണെന്നാണ് ലെനയുടെ വെളിപ്പെടുത്തൽ. 2024 ജനുവരി 17 ന് താനും പ്രശാന്ത് ബാലകൃഷ്ണനും ഒരു പരമ്പരാഗത ചടങ്ങിൽ വച്ച് വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന വെളിപ്പെടുത്തി. ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് ബാലകൃഷ്‍ണൻ പാലക്കാട് സ്വദേശിയാണ്. വ്യോമസേന ഉദ്യോഗസ്ഥനായ പ്രശാന്ത് ബാലകൃഷ്‍ണനുമായി വിവാഹം കഴിച്ചെന്ന കാര്യം ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി ലെന വെളിപ്പെടുത്തിയത്. മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായും സഹ നടിയുമായെക്കെ തിളങ്ങിയിട്ടുണ്ട് ലെന. ജയരാജിന്റെ ‘സ്‍നേഹം’ ചിത്രത്തിലൂടെയായിരുന്നു ലെന മലയാള സിനിമയില്‍ അരങ്ങേറിയത്.
Actress lena instagram post about gaganyaan group leader prashanth balakrishnan wedding