മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിൽ ഇരിക്കവെയാണ് മരണം. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
“ഈ പ്രഭാതം ഞങ്ങളെ സംബന്ധിച്ച് വളരെ അധികം ബുദ്ധിമുട്ടേറിയതാണ്. പ്രിയപ്പെട്ട പൂനത്തെ സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ സങ്കടമുണ്ട്. ബന്ധപ്പെടുന്ന ഓരോ വ്യക്തിയും ശുദ്ധമായ സ്നേഹത്തോടും ദയയോടും കൂടിയായിരുന്നു അവളോട് പെരുമാറിയിരുന്നത്. ഇത് വേദനയുടെ ടൈം ആണ്, അവളെ ഓർക്കുന്ന ഈ സമയത്ത് സ്വകാര്യത മാനിക്കണം എന്ന് അഭ്യർത്ഥിക്കുന്നു,” എന്നാണ് ഇന്‍സ്റ്റഗ്രാമിലെ കുറിപ്പ്.
മോഡൽ-നടി, ഇൻ്റർനെറ്റ് സെൻസേഷൻ എന്നീ നിലയിൽ പ്രശസ്തയായിരുന്നു പൂനം പാണ്ഡെ. 2011-ൽ ഇന്ത്യൻ ടീം ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കുകയാണെങ്കിൽ നഗ്നയായി ആളുകള്‍ക്ക് മുമ്പില്‍ എത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പൂനം പാണ്ഡെ കൂടുതല്‍ ശ്രദ്ധേയയാകുന്നത്. ആ വർഷം ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളിൽ നിന്നും ബി സി സി ഐ യിൽ നിന്നുമുണ്ടായ എതിർപ്പിനെത്തുടർന്ന് പൂനം പാണ്ഡെയ്ക്കു വാക്കുപാലിക്കാൻ സാധിച്ചില്ല. അതേസമയം, 2012-ലെ ഐ പി എൽ 5-ആം പതിപ്പിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായപ്പോൾ പൂനം പാണ്ഡെ തന്റെ നഗ്നചിത്രങ്ങൾ പങ്കുവച്ചിരുന്നു