‘സംവിധായകൻ മുറിയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു, ഉപ്പയെയും കൂട്ടിയാണ് പോയത്, ചെരുപ്പൂരി അടിക്കുമെന്ന സ്ഥിതിയുണ്ടായി’; അനുഭവം വിവരിച്ച് നടി ഉഷ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ഉഷ ഹസീന. തനിക്ക് സിനിമയിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. സംവിധായകനിൽ നിന്നാണ് ദുരനുഭവം ഉണ്ടായതെന്നും ഉഷ പറഞ്ഞു. സിനിമയിൽ വന്ന സമയത്താണ് ദുരനുഭവമുണ്ടായത്. ഒരു സംവിധായകൻ തന്നെ മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഉപ്പയെ കൂടെകൂട്ടിയാണ് പോയത്. പിന്നീട് അയാൾ ശല്യപ്പെടുത്തി. ചെരുപ്പൂരി അടിക്കുമെന്ന ഘട്ടത്തിലെത്തിയെന്നും നടി പറഞ്ഞു.

സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ തന്നെ അയാൾ ഭയങ്കര പ്രശ്നമാണെന്നൊക്കെ കേട്ടു. പിന്നെ വാപ്പ കൂടെയുള്ള ധൈര്യമായിരുന്നു. അഭിനയിക്കാൻ ചെല്ലുന്ന നടിമാർക്ക് ആദ്യം ഭയങ്കര സ്വാതന്ത്ര്യം തരും. പക്ഷേ പിന്നീട് പുള്ളി റൂമിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു. ഞാൻ എന്റെ ഫാദറിനെയും കൊണ്ടാണ് ചെന്നത്. അദ്ദേഹം മരിച്ചുപോയി, പറയുന്നതുകൊണ്ട് അർത്ഥമില്ല. ഞാൻ അന്ന് തന്നെ പ്രതികരിച്ചു. പിന്നെ സെറ്റിൽ വരുമ്പോൾ ഈ വ്യക്തി വളരെ മോശമായി പെരുമാറും. നന്നായി അഭിനയിച്ചാലും മോശമാണെന്ന് പറയും. നമ്മളെ വല്ലാതെ ഇൻസൾട്ട് ചെയ്യും. അങ്ങനെ വന്നപ്പോൾ ഞാൻ പ്രതികരിച്ചു.

ചെരിപ്പൂരി അടിക്കാൻ പോയി. അന്ന് മീഡിയയൊന്നുമില്ലല്ലോ. മാസികകളാണ് ഉള്ളത്. അതിലൊക്കെ എഴുതിവന്നിട്ടുണ്ടെന്നും ഇവർ പറഞ്ഞു. കമ്മിറ്റി റിപ്പോർട്ടിൽ തുടർ നടപടികൾ ഉണ്ടാകണമെന്നും അവർ പറഞ്ഞു.

Actress Usha describes her bad experience from director

More Stories from this section

family-dental
witywide