ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢം, അദാനി വിഷയം ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്‌ടൺ: ഇന്ത്യയും അമേരിക്കയും തമ്മിൽ സുദൃഢമായ ബന്ധമാണെന്നും അദാനി വിഷയം ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്നും അമേരിക്ക. അദാനി അഴിമതിയാരോപണ വിഷയത്തെക്കുറിച്ച് പ്രതികരിച്ച വൈറ്റ് ഹൗസ് വക്താവാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിരവധി വിഷയങ്ങളിൽ ഒന്നാണ് ഇത്. മറ്റ് വിഷയങ്ങളെ പോലെ ഇതും കൃത്യമായി കൈകാര്യം ചെയ്യാൻ ഇരു രാജ്യങ്ങൾക്കും അറിയാമെന്നും വക്താവ് കരീൻ ജീൻ പിയറി പറഞ്ഞു.

അദാനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് ഭരണകൂടത്തിന് അറിയാമെന്ന് വ്യാഴാഴ്ച നടന്ന മാധ്യമ സമ്മേളനത്തിലാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞത്. യുഎസും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി, ഇരു രാജ്യങ്ങൾക്കും തങ്ങളുടെ പങ്കാളിത്തത്തെ ബാധിക്കാതെ ഈ സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം തങ്ങൾക്കെതിരെയുള്ള അമേരിക്കൻ കോടതിയുടെ നടപടി അടിസ്ഥാന രഹിതമാണെന്ന് അദാനി പ്രതികരിച്ചു. സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അദാനി പറഞ്ഞു.

Adani case will not affect India-US relation, says white house

More Stories from this section

family-dental
witywide