മുംബൈ: ഇന്ത്യൻ ഓഹരി വിപണി വീണ്ടും ഉണർവിൽ. ഇന്നലെ വോട്ടെണ്ണലിനിടെ കൂപ്പുകുത്തിയ വിപണിയാണ് ഇന്ന് ഉയിർത്തെഴുന്നേറ്റത്. എൻ ഡി എ സർക്കാർ രൂപീകരിക്കുമെന്ന് ഏറെക്കുറെ വ്യക്തമായതോടെയാണ് വിപണിയിലും ഉണർവ് പ്രകടമായത്. കൊവിഡ് കാലത്തിന് ശേഷം ഇന്ത്യൻ വിപണി നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇന്നലത്തേത്. അദാനി ഗ്രൂപ്പ് അടക്കം വമ്പൻ തിരിച്ചടിയാണ് നേരിട്ടത്. 19 ശതമാനം ഇടിവാണ് അദാനി ഓഹരികളിൽ ഒരുഘട്ടത്തിലുണ്ടായത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ആകെ വിപണി മൂല്യം 16.94 ലക്ഷം കോടിയായാണ് ഇന്നലെ ഇടിഞ്ഞത്.
അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികളാണ് ഇന്നലെ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ഏതാണ്ട് 19 ശതമാനം ഇടിവ് ഈ ഓഹരികളിലുണ്ടായി. അദാനി എന്‍റര്‍പ്രൈസസ് ഓഹരികള്‍ 10 ശതമാനം ഇടിഞ്ഞു. ഇതോടെ കമ്പനിയുടെ ആകെ വിപണി മൂല്യം 3.74 ലക്ഷം കോടിയായി കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് അദാനി ഗ്രൂപ്പടക്കം മുന്നേറ്റം പ്രകടമാക്കുന്നുണ്ട്. ഇന്നലത്തെ വൻ തകർച്ചയ്ക്ക് ശേഷം ഇന്ന് വ്യാപാരത്തിന്‍റെ തുടക്കത്തിൽ തന്നെ വിപണിയിൽ ഉണർവ് ദൃശ്യമായി. സെൻസെക്സ് 500 പോയിന്‍റും നിഫ്റ്റി 150 പോയിന്‍റും ഉയർന്നിട്ടുണ്ട്.
Adani group stocks surge up to 6% a day after Lok Sabha election results