ശ്രീലങ്കയിലെ അദാനി പദ്ധതി: വായ്പ നൽകാമെന്നേറ്റ യുഎസ് സ്ഥാപനം തീരുമാനം പുനപരിശോധിക്കും

ശ്രീലങ്കയിലെ തുറമുഖ വികസനത്തിനായി 50 കോടി യുഎസ് ഡോളർ വായ്പ നൽകാമെന്നേറ്റ യുഎസ് ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ, പദ്ധതിയിലെ പ്രധാന പങ്കാളികളിലൊരാളായ അദാനി ഗ്രൂപ്പിനെതിരെ അഴിമതിയാരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ തീരുമാനം പുനപരിശോധിക്കുമെന്ന് അറിയിച്ചു.

കൊളംബോയിലെ പോർട്ട് ടെർമിനൽ പദ്ധതിക്കാണു സ്ഥാപനം പണം നൽകാമെന്ന് വാദ്ഗാനം ചെയ്തത്. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും പഠിച്ച് മാനദണ്ഡങ്ങൾ പാലിച്ചെന്ന് ഉറപ്പാക്കിയശേഷമേ വായ്പ നൽകുകയുള്ളുവെന്ന് സ്ഥാപനം അറിയിച്ചു.

അതിനിടെ ബംഗ്ലദേശിൽ ,അദാനി ഗ്രൂപ്പ് അടക്കം വിവിധ കമ്പനികളുമായി ഷെയ്ഖ് ഹസീന ഭരണകൂടം ഒപ്പുവച്ച ഊർജ,വൈദ്യുതി പദ്ധതികളിൽ വിശദാന്വേഷണം നടത്താൻ ബംഗ്ലദേശ് ഇടക്കാല സർക്കാർ നിയോഗിച്ച ഉന്നതസമിതി ശുപാർശ ചെയ്തു. ഷെയ്ഖ് ഹസീന അധികാരത്തിലിരുന്ന 2009 മുതൽ 2024 വരെ ഒപ്പുവച്ച ഊർജപദ്ധതികളിൽ അഴിമതി നടന്നതായി തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണു പ്രത്യേക ഏജൻസിയെ വച്ച് അന്വേഷിക്കണമെന്നു ഊർജ, ധാതുവിഭവ മന്ത്രാലയങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ നിയോഗിക്കപ്പെട്ട ദേശീയ റിവ്യൂ കമ്മിറ്റി ശുപാർശ ചെയ്തത്.

Adani project in Sri Lanka US firm that offered loan will reconsider decision