”എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യണം, അല്ലാതെ അന്വേഷണം മുന്നോട്ടുപോകില്ല”

മലപ്പുറം: എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത് താന്‍ താന്‍ ഉന്നയിച്ച പല കാര്യങ്ങള്‍ക്കും അടിസ്ഥാനമുണ്ടെന്ന് മനസ്സിലാക്കിയാണെന്ന് പിവി അന്‍വര്‍ എം.എല്‍.എ. മാത്രമല്ല, എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യാതെ, അല്ലാതെ അന്വേഷണം മുന്നോട്ടുപോകില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റണമെന്ന ആവശ്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും എട്ടുദിവസം വൈകിയാണ് മുഖ്യമന്ത്രിയുടെ മുന്‍പാകെ അന്വേഷണത്തിന് ഉത്തരവിടാനുള്ള ഫയല്‍ എത്തിയതെന്നത് ഗൗരവമുള്ളതാണെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങളില്‍ കാലതാമസമുണ്ടായെങ്കില്‍ അക്കാര്യം പത്രക്കുറിപ്പിലൂടെ പൊതു സമൂഹത്തെ അറിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിക്കുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിന് സമാന്തരമായി സ്വന്തം ഇഷ്ടക്കാരെ വെച്ച് തനിക്കെതിരേ തെളിവ് ശേഖരിച്ചുകൊണ്ടിരിക്കുന്ന എ.ഡി.ജി.പി. ഗുരുതരമായ ചട്ട ലംഘനമാണ് നടത്തുന്നതെന്നും അന്‍വര്‍ ആരോപിച്ചു.

More Stories from this section

family-dental
witywide