കൊൽക്കത്ത: ബംഗാൾ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം അധിർ രഞ്ജൻ ചൗധരി രാജിവെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയേറ്റതിന്‍റെ കാരണങ്ങൾ വിലയിരുത്താൻ ചേർന്ന പി സി സി യോഗത്തിനു ശേഷമായിരുന്നു ചൗധരിയുടെ രാജി പ്രഖ്യാപനം. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസിന്‍റെ ഔദ്യോഗിക പ്രതികരണം ഇത് വരെ ഉണ്ടായിട്ടില്ല.
കോൺഗ്രസ് ദേശിയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായുള്ള ഭിന്നതയാണ് രാജിയുടെ കാരണമായി വിലയിരുത്തപെടുന്നത്. രാജിക്ക് പിന്നാലെ ഖാർഗെയുമായുള്ള എതിർപ്പ് അധിർ രഞ്ജൻ ചൗധരി പരസ്യമാക്കുകയും ചെയ്തു. ഖാർഗെ അധ്യക്ഷനായതിൽ പിന്നെ ബംഗാളിൽ സംസ്ഥാന പ്രസിഡന്‍റ് ഉണ്ടായിരുന്നില്ലെന്നാണ് ചൗധരി പപറഞ്ഞത്. പുതിയ മുഴുവൻ സമയ പ്രസിഡന്‍റിനെ നിയമിക്കുമ്പോൾ അതിനെക്കുറിച്ച് മനസിലാവുമെന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.