അഭിനേതാക്കളായ അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായതായി റിപ്പോർട്ട്. ബുധനാഴ്ച അദിതിയുടെ സ്വന്തം നാടായ തെലങ്കാനയിൽ വച്ചാണ് ഇരുവരും വിവാഹിതരായതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇരുവരും തങ്ങളുടെ വിവാഹ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
തെലങ്കാനയിലെ വനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലെ രംഗനാഥ സ്വാമി ക്ഷേത്ര മണ്ഡപത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായതെന്നാണ് റിപ്പോർട്ട്. അദിതിയുടെ മുത്തച്ഛനായിരുന്നു വനപർത്തി സൻസ്ഥാനത്തിൻ്റെ അവസാന ഭരണാധികാരി, അതിനാൽ അവരുടെ കുടുംബത്തിന് ക്ഷേത്രവുമായി ദീർഘകാല ബന്ധമുണ്ട്. സിദ്ധാർത്ഥിൻ്റെ ജന്മനാടായ തമിഴ്‌നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സാന്നിദ്ധ്യത്തിൽ ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നതെന്നാണ് റിപ്പോർട്ട്.
അജയ് ഭൂപതിയുടെ 2021 ലെ തെലുങ്ക് റൊമാൻ്റിക് ആക്ഷൻ ചിത്രമായ മഹാ സമുദ്രത്തിൻ്റെ സെറ്റിൽ വച്ചാണ് അദിതിയും സിദ്ധാർത്ഥും തമ്മിലുള്ള ആരംഭിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.