‘എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവം ദൗര്‍ഭാഗ്യകരം, ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും: ഗവര്‍ണര്‍’

തിരുവനന്തപുരം: യാത്ര അയപ്പു സമ്മേളനത്തില്‍വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് എ ഡി എം ആത്മഹത്യ ചെയ്ത സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

നവീന്‍ ബാബുവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കണം. വിവരങ്ങള്‍ പുറത്തുവരണം. ആവശ്യമെങ്കില്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടുമെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ ഗവര്‍ണര്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide