ആശങ്ക; കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി, പന്നികളെ അടിയന്തിരമായി കൊന്നൊടുക്കും

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഉദയഗിരി പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗ ബാധിത പ്രദേശം ആയും 10 കീലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും അടിയന്തിരമായി കൊന്നൊടുക്കാന്‍ ജില്ല കലക്ടര്‍ ഉത്തരവിറക്കി. ഇതിന്‍പ്രകാരം, പത്ത് ഫാമുകളിലെ പന്നികളെ കൊലപ്പെടുത്തി മറവു ചെയ്യും. മാത്രമല്ല, സംസ്‌കരിക്കുമ്പോഴും പ്രോട്ടോകോള്‍ പാലിക്കണം.

നിയന്ത്രിത മേഖലകളില്‍ പന്നി മാംസം വിതരണം ചെയ്യുന്നതിനും മൂന്ന് മാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide