15 വർഷത്തെ പ്രണയ സാഫല്യത്തിനൊടുവിൽ നടി കീർത്തി സുരേഷും ആന്‍റണി തട്ടിലും വിവാഹിതരായി. ഗോവയിൽ വച്ചുനടന്ന കീർത്തിയുടെ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നടന്‍ വിജയ് അടക്കമുള്ളവർ കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
തമിഴ് ബ്രാഹ്മിൺ സ്റ്റൈലിലാണ് കീർത്തി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. പരമ്പരാഗത വേഷവിധാനത്തോടൊപ്പം എത്തിനിക്ക് മോഡലിലുള്ള ആഭരണങ്ങളുമാണ് താരം അണിഞ്ഞിരിക്കുന്നത്. പരമ്പരാഗത ബ്രാഹ്മണ രീതിയിലുള്ള വസ്ത്രം തന്നെയാണ് വരൻ ആന്റണി തട്ടിലും അണിഞ്ഞിരിക്കുന്നത്. വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ കീർത്തി സുരേഷ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
https://www.instagram.com/p/DDeNyx2M5ai/?img_index=7&igsh=YTk3dDdtdTIwaGJp
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായുള്ള ആന്‍റണിയുടേയും കീര്‍ത്തിയുടേയും പ്രണയമാണ് ഇന്ന് പൂവണിഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിയായ ആന്‍റണി തട്ടില്‍ ബിസിനസുകാരനാണ്. കൊച്ചിയിലും ദുബായിലും ബിസിനസുള്ള ആന്‍റണി ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവി കൂടിയാണ്.