‘ഹരിയാനയിൽ സർക്കാരിന് ഭീഷണിയില്ല’; പ്രതികരണവുമായി മുഖ്യമന്ത്രി

ന്യൂഡൽഹി: ഹരിയാനയിൽ മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി നായബ് സിങ് സെയ്നി. നിലവിലെ സാഹചര്യത്തിൽ എംഎൽഎമാർ പിന്തുണ പിൻവലിച്ചതു സർക്കാരിനെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

‘‘കോൺഗ്രസ് തങ്ങളുടെ ആഗ്രഹം നടപ്പിലാക്കാനുള്ള ശ്രമം നടത്തുന്നതിന്റെ ഭാഗമായാണ് ഞാൻ ഇതിനെ കാണുന്നത്. ഓരോരുത്തർക്കും അവരുടേതായ ആഗ്രഹങ്ങളുണ്ടാകുമല്ലോ. പക്ഷേ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിക്കാൻ കോൺഗ്രസിനാകില്ലെന്നു ഹരിയാനയിലുള്ളവർക്ക്. സ്വന്തം താൽപര്യങ്ങൾക്കനുസരിച്ചാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്,’’ സെയ്നി പറഞ്ഞു.

ഹരിയാനയിൽ സർക്കാർ ന്യൂനപക്ഷമായതിനാൽ ബിജെപിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു.

“പൊതുജനങ്ങളുടെ വികാരം മനസ്സിൽ വെച്ചാണ് എംഎൽഎമാർ കോൺഗ്രസിനെ പിന്തുണച്ചത്, മൂന്ന് സ്വതന്ത്രർക്കും നന്ദി,” ഹൂഡ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“പൊതുജനങ്ങൾക്കൊപ്പം, വോട്ട് ചെയ്തവരും ബിജെപിയെ പിന്തുണച്ചവരും ഈ സർക്കാരിൽ അതൃപ്തരാണ്, ബിജെപി സർക്കാർ ഉടൻ പിരിച്ചുവിട്ട് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടണം,” കോൺഗ്രസ് നേതാവ് പറഞ്ഞു.

More Stories from this section

family-dental
witywide