ഗ്യാൻവാപിക്ക് ശേഷം മധ്യപ്രദേശിലെ ഭോജ്‌ശാലയിൽ എഎസ്ഐ സർവേ

ന്യൂഡൽഹി: ധറിലെ ഭോജ്ശാല ക്ഷേത്രത്തിലും കമൽ-മൗല മസ്ജിദ് സമുച്ചയത്തിലും സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) മധ്യപ്രദേശ് ഹൈക്കോടതി തിങ്കളാഴ്ച അനുമതി നൽകി.

ഹിന്ദുക്കൾ ഭോജ്ശാലയെ വാഗ്ദേവിയുടെ ക്ഷേത്രമായി കണക്കാക്കുമ്പോൾ മുസ്ലീങ്ങൾ അതിനെ കമൽ മൗലയുടെ പള്ളിയായാണ് കണക്കാക്കുന്നത്.

ഈ വിഷയത്തിൽ ധറിൽ പലതവണ സംഘർഷാവസ്ഥ നിലനിന്നിരുന്നു. പ്രത്യേകിച്ചും വെള്ളിയാഴ്ച ബസന്ത് പഞ്ചമി വരുമ്പോൾ മുസ്ലീങ്ങൾ ഭോജ്ശാലയിൽ നമസ്കരിക്കുകയും ഹിന്ദുക്കൾ പ്രാർത്ഥനകൾ അർപ്പിക്കാൻ കാത്തുനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ

കഴിഞ്ഞ സെപ്റ്റംബറിൽ, കെട്ടിടത്തിനുള്ളിൽ വാഗ്ദേവിയുടെ (സരസ്വതി ദേവി) വിഗ്രഹം സ്ഥാപിച്ചതിനെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരുന്നു

More Stories from this section

family-dental
witywide