മകൾ ഒളിച്ചോടി; പകപോക്കാൻ യുവാവിന്റെ സഹോദരിയെ കൂട്ട ബലാത്സംഗം ചെയ്ത് അച്ഛനും സംഘവും

ലുധിയാന: മകൾ ഒളിച്ചോടിപ്പോയതിനു പ്രതികാരമായി അച്ഛന്റെ നേതൃത്വത്തിൽ യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു. വിവാഹിതയായ സ്ത്രീയെ ഒളിച്ചോടിപ്പോയ യുവതിയുടെ മൂന്ന് കുടുംബാംഗങ്ങൾ ചേർന്നാണ് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ രവീന്ദർ സിങ്ങിനും രണ്ടുബന്ധുക്കൾക്കും കൂട്ടാളിക്കുമെതിരെ പൊലീസ് കേസെടുത്തു.

ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശികളായ പ്രതികൾ ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പൊലീസ് കൂട്ടിച്ചേർത്തു.

സംഭവം നടന്നത് മെയ് ഒന്നിന് ആണെങ്കിലും, ആ സമയത്ത് പരാതിപ്പെടാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല യുവതിയെന്ന് പൊലീസ് വ്യക്തമാക്കി. കൂട്ടബലാത്സംഗത്തിൻ്റെ ആഘാതത്തിൽ നിന്നും പുറത്തുവന്നതിനു ശേഷമാണ് പരാതി നൽകാൻ പൊലീസിനെ സമീപിച്ചതെന്ന് പറഞ്ഞു.

പഞ്ചാബിലെ ലുധിയാന സ്വദേശിയായ യുവാവിനൊപ്പം, രവീന്ദറിന്റെ മകൾ ഏപ്രിലിലാണ് പോയത്. രവീന്ദർ ഇവരെ തിരഞ്ഞെത്തിയെങ്കിലും കണ്ടില്ല. തുടർന്നാണു പക പോക്കാനായി രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.

Also Read

More Stories from this section

family-dental
witywide