യു.എസ് അടക്കം ഇടപെട്ടുള്ള വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി, ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; 68 മരണം

ജറുസലേം: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗാസയില്‍ 68 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇരു മേഖലകളിലും വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇസ്രയേലിന്റെ പുതിയ ആക്രമണം. ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി.

അതേസമയം, താല്‍ക്കാലിക വെടിനിര്‍ത്തലിന് ഹമാസ് അനുകൂലമല്ലെന്ന് ഹമാസ് അനുകൂല വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ വര്‍ഷങ്ങളായുള്ള സംഘര്‍ഷം അവസാനിപ്പിക്കുകയും തകര്‍ന്ന പാലസ്തീന്‍ മേഖലയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുകയും ചെയ്യണമെന്ന വ്യവസ്ഥകളാണ് ഹമാസ് പിന്തുണയ്ക്കുന്നത്.

More Stories from this section

family-dental
witywide