ഒറ്റനോട്ടത്തില്‍ മനുഷ്യനല്ലെന്ന് ആരെങ്കിലും പറയുവോ ? ഇത് എഐ വിശ്വസുന്ദരി കെന്‍സ ലെയ്‌ലി

ഇത് മനുഷ്യനല്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനാകില്ല. എ.ഐയുടെ സാങ്ക്തിക വിദ്യ എത്രത്തോളം വളര്‍ന്നുവെന്നുള്ള അത്ഭുതം കൂടിയാണ് ഇക്കുറി നടന്ന എ.ഐ ലോക സുന്ദരി മത്സരം. ഈ വര്‍ഷത്തെ മിസ് എ.ഐ സൗന്ദര്യമത്സര വിജയിയെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മൊറോക്കോയില്‍ നിന്നുള്ള കെന്‍സ ലെയ്ലിയാണ് മത്സരത്തില്‍ വിജയിച്ചത്.

മൂല്യങ്ങളില്‍ അടിയുറച്ചുനിന്നാണ് മൊറോക്കോയെയും അറബ് ലോകത്തെയും ഞാന്‍ പ്രതിനിധീകരിച്ചത്. മനുഷ്യവികാരങ്ങളൊന്നും എനിക്കില്ലെങ്കിലും അതീവ സന്തോഷത്തിലാണ് എന്നാണ് തന്റെ നേട്ടത്തെക്കുറിച്ച്
ഹിജാബണിഞ്ഞ ഈ എഐ സുന്ദരി പ്രതികരിച്ചത്. മിസ് എഐ നേടിയത് എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള എന്റെ ജോലി തുടരാന്‍ എന്നെ കൂടുതല്‍ പ്രചോദിപ്പിക്കുന്നു. എഐ വെറുമൊരു ഉപകരണമല്ലെന്നും വെല്ലുവിളി നേരിടാനും മുമ്പ് നിലവിലില്ലാത്ത അവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്ന ഒരു പരിവര്‍ത്തന ശക്തിയാണ് എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റാഗ്രാമില്‍ രണ്ടലക്ഷത്തോളം ഫോളോവേഴ്‌സുള്ള ലൈഫ്സ്‌റ്റൈല്‍ ഇന്‍ഫ്ളുവന്‍സറും ആക്ടിവിസ്റ്റുമായ കെന്‍സ 1500 ഓളം എഐ സുന്ദരികളെ പിന്നിലാക്കിയാണ് സൗന്ദര്യ മത്സരത്തില്‍ സുപ്രധാന നേട്ടം കൈവരിച്ചത്. കാസബ്ലാങ്കയില്‍ നിന്നുള്ള നാല്‍പതുകാരനായ മെറിയം ബെസയാണ് മൊറോക്കന്‍ പാരമ്പര്യത്തിലൂന്നി കെന്‍സയെ നിര്‍മിച്ചിരിക്കുന്നത്.

മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് ഫ്രാന്‍സില്‍ നിന്നുള്ള ലാലിനയും മൂന്നാമത് പോര്‍ച്ചുഗലില്‍ നിന്നുള്ള ഒലീവിയ സിയുമാണ്. മൂവര്‍ക്കും ക്യാഷ് റിവാര്‍ഡുകള്‍ ലഭിച്ചു. ഒന്നാം സ്ഥാനത്തിന് 13,000 ഡോളറും, രണ്ടാമത് എത്തിയ മോഡലിന് 5,000 ഡോളറും മൂന്നാം സ്ഥാനത്തിന് 2,000 ഡോളറുമാണ് ലഭിച്ചത്.

More Stories from this section

family-dental
witywide