ന്യൂഡൽഹി: ലണ്ടനിലെ ഹോട്ടൽ മുറിയിൽ എയർ ഇന്ത്യയുടെ ക്യാബിൻ വനിതാ ക്രൂ അംഗത്തെ ക്രൂരമായി ആക്രമിച്ചതായി പരാതി. മുറിയിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവമുണ്ടായതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു. അന്താരാഷ്‌ട്ര നിലവാരമുള്ള ഹോട്ടലിൽ അതിക്രമിച്ചുകയറി ജീവനക്കാരിയെ ആക്രമിക്കുകയായിരുന്നുവെന്നും സംഭവത്തിൽ ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചു.
ലണ്ടനിലെ ഹീത്രൂവിലെ ഹോട്ടലിൽ വച്ചാണ് സംഭവം. ജിവനക്കാരിക്ക് നിയമ, മാനസിക പിന്തുണ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു. നൈജീരിയൻ പൗരനെന്ന് കരുതുന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ജീവനക്കാരിയുടെ സ്വകാര്യത മാനിക്കണമെന്നും എയർ ഇന്ത്യ അഭ്യർത്ഥിച്ചു.
Air India crew member attacked in London hotel room