എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു; സര്‍വ്വീസുകള്‍ സാധാരണ നിലയിലാകാന്‍ രണ്ടുദിവസം കൂടി എടുത്തേക്കും

മുംബൈ: എയര്‍ ഇന്ത്യ എക്സ്പ്രസിലെ കൂട്ട അസുഖ അവധിയെടുത്ത എല്ലാ ജീവനക്കാരും ഡ്യൂട്ടിയില്‍ തിരികെ എത്തിയതായി ക്യാബിന്‍ ക്രൂ യൂണിയന്‍. ഇതോടെ തങ്ങളുടെ വിമാനങ്ങള്‍ സാവധാനം പുനഃസ്ഥാപിക്കുകയും നെറ്റ്വര്‍ക്ക് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതായി കമ്പനിയിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ജീവനക്കാരുടെ സമരം മൂലം പ്രതിസന്ധിയിലായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന് ഇന്നും 20 ലധികം ഫ്‌ളൈറ്റുകള്‍ റദ്ദാക്കേണ്ടി വന്നു. പ്രതിദിനം 380 ഓളം സര്‍വീസുകള്‍ നടത്തുന്ന ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ ചൊവ്വാഴ്ച രാവിലെയോടെയേ പൂര്‍ണ്ണമായും സാധാരണ നിലയിലേക്കെത്തൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്യാബിന്‍ ക്രൂ യൂണിയന്‍ നല്‍കിയ വിവരങ്ങളോട് എയര്‍ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എയര്‍ലൈനിലെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ക്യാബിന്‍ ക്രൂ നടത്തിയ പണിമുടക്ക് ചൊവ്വാഴ്ച രാത്രി മുതല്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമായിരുന്നു.

More Stories from this section

family-dental
witywide