141 യാത്രക്കാരുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിന് സാങ്കേതിക തകരാർ, ആകാശത്ത് വട്ടമിട്ട് പറക്കുന്നു, അടിയന്തര ലാൻഡിംഗിന് ശ്രമം, ട്രിച്ചി വിമാനത്താവളത്തിൽ അതീവ ജാഗ്രത

ദില്ലി: 141 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതോടെ ട്രിച്ചി വിമാനത്താവളത്തിൽ അതീവ ജാഗ്രത. ട്രിച്ചിയിൽ നിന്ന് ഷാര്‍ജയിലേക്കുള്ള വിമാനത്തിനാണ് സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടത്. ആകാശത്ത് വട്ടമിട്ട് പറക്കുകയാണ് വിമാനം. വിമാനം അടിയന്തര ലാൻഡിംഗ് നടത്താനുള്ള സാധ്യതകളും ആലോചിക്കുകയാണ്. 15 മിനിറ്റിൽ ലാൻഡ് ചെയ്യും എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. വിമാനത്താവളത്തിൽ ആംബുലൻസുകൾ അടക്കം എത്തിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide